മോണ്ടെറി : മെക്സിക്കന്‍ സംസ്ഥാനത്തെ ആരോഗ്യമന്ത്രി കോവിഡ് ബാധിച്ചു മരിച്ചു. വടക്ക് പടിഞ്ഞാറന്‍ മെക്സിക്കോയിലെ ചിവാവാ സംസ്ഥാനത്തെ ആരോഗ്യമന്ത്രിയായ ഡോ. ജീസസ് ഗ്രയേഡയാണ് രണ്ടാഴ്ചത്തെ പോരാട്ടത്തിനൊടുവില്‍ കൊവിഡ് 19ന് കീഴടങ്ങിയത്. ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
നിലവില്‍ 390,516 പേര്‍ക്കാണ് മെക്സിക്കോയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 43,680 പേര് മരിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ പേര് മരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനമാണ് ലാറ്റിനമേരിക്കന്‍ രാജ്യമായ മെക്സിക്കോയ്ക്ക്.