Breaking News

കോട്ടയം കളക്ടര്‍ എം അഞ്ജനയും എഡിഎമ്മും ക്വാറന്റീനിൽ

കോട്ടയം കളക്ടര്‍ എം അഞ്ജനയും എഡിഎമ്മും ക്വാറന്‍റീനില്‍. കളക്ടറുടെ സ്റ്റാഫ് അംഗത്തിന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. കോട്ടയം നഗരമധ്യത്തിലെ മാളിലെ ജീവനക്കാരനും രോഗം സ്ഥിരീകരിച്ചു. പുല്ലരിക്കുന്ന് സ്വദേശിയായ ജീവനക്കാരനാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്നു ഷോപ്പ് അണുവിമുക്തമാക്കി. കുറച്ചു ദിവസമായി ഇദ്ദേഹം ജോലിക്ക് എത്തിയിരുന്നില്ല.

അതേസമയം രോഗവ്യാപനം കുറയ്ക്കാന്‍ എറണാകുളം ആലുവയിലും സമീപത്തെ ഏഴ് പഞ്ചായത്തുകളിലും കര്‍ഫ്യു നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. യാത്രാനിരോധനം ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആലുവ റൂറല്‍ പൊലീസ് വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top