കൊച്ചി : കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കൊച്ചിയിൽ വീണ്ടും നിയന്ത്രണം. കൊച്ചി കോർപറേഷനിലെ തമ്മനം പാടിവട്ടം ഉൾപ്പെടെയുള്ള സ്ഥലങ്ങൾ പുതിയ കണ്ടയ്ൻമെൻ്റ് സോണുകളായി. ഇതിൽ പാടിവട്ടം മൈക്രൊ കണ്ടെയ്ൻമെൻ്റ് ഏരിയ ആണ്.
ഗ്രാൻഡ് മാൾ ഉൾപ്പെടുന്ന ഭാഗത്താണ് പാടിവട്ടത്ത് നിയന്ത്രണം. കടമക്കുടി പഞ്ചായത്തിലെ 15, എടത്തല പഞ്ചായത്തിലെ ഇരുപത്തി ഒന്നാം വാർഡ് എന്നിവയും കണ്ടെയ്ൻമെൻ്റ് സോൺ ആണ്.
അതേ സമയം എറണാകുളം മാർക്കറ്റ് ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കുകയാണ്. 20 ദിവസത്തിന് ശേഷമാണ് മാർക്കറ്റ് തുറന്നത്. കടുത്ത നിയന്ത്രണങ്ങളോടെയാണ് മാർക്കറ്റ് തുറന്ന് പ്രവർത്തിക്കുക്കുന്നത്.