Breaking News

മൂന്നാം പ്രതി ഫൈസൽ ഫരീദ് കസ്റ്റഡിയിൽ

ദുബായ്: തിരുവനന്തപുരം സ്വർണക്കടത്തു കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദ് യുഎഇയിൽ കസ്റ്റഡിയിൽ. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫൈസലിനെ ദുബായ് റഷീദിയ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫൈസലിനെ ചോദ്യം ചെയ്യുന്നുണ്ടെന്നാണു വിവരം. 

ദുബായിൽ അറസ്റ്റിലായ ഫൈസൽ ഫരീദിനെ ഈയാഴ്ച കൊച്ചിയിലെത്തിക്കും. ഫൈസൽ മറ്റ് സംഘങ്ങൾ വഴിയും സ്വർണ്ണം കടത്തിയിട്ടുണ്ടെന്ന് സൂചന. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിൻ്റെ മൊഴിയും കൊച്ചിയിലെത്തിച്ച് പരിശോധിക്കും.

 

തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റ് വിലാസത്തിൽ സ്വർണം അയച്ച ഫൈസൽ ഫരീദിനെ വ്യാഴാഴ്ച ദുബായ് റഷീദിയ പൊലീസാണ് അറസ്റ്റ് ചെയ്തത്. യുഎഇയുടെ ലോഗോ, സീൽ എന്നിവ വ്യാജമായി നിർമിച്ചെന്ന് എൻ.ഐ.എ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഇയാളെ ദുബായ് പൊലീസ് ചോദ്യം ചെയ്തു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top