Entertainment

മനം കവർന്ന് സുശാന്തിൻെറ ദിൽ ബേച്ചാരയിലെ പ്രണയ ഗാനം/Video

അകാലത്തിൽ പൊലിഞ്ഞ ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ ദിൽ ബേച്ചാര സിനിമയിലെ ഗാനത്തിന്റെ വിഡിയോ പ്രേക്ഷകരുടെ മനംകവരുന്നു. ശ്രേയാ ഘോഷാലിന്റെയും മോഹിത് ചൗഹാന്റെയും ശബ്ദത്താൽ മനോഹരമായൊരു മെലഡിയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ‘താരേ ഗിൻ’ എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷകരുടെ ഹൃദയം കവർന്നുകഴിഞ്ഞു. ചിത്രത്തിലെ ഈണങ്ങളെല്ലാം ചിട്ടപ്പെടുത്തിയിരിക്കുന്നത് എ ആർ റഹ്മാനാണ്. അമിതാഭ് ഭട്ടാചാര്യയാണ് ഗാനം എഴുതിയിരിക്കുന്നത്.

ക്യാൻസർ ബാധിതരായ രണ്ട് പേരുടെ പ്രണയമാണ് ദിൽ ബേച്ചാരയുടെ ഇതിവൃത്തം. കിസി ബാസു എന്ന നായികാ കഥാപാത്രമായി സഞ്ജന സംഗിയും മാനി എന്ന നായക കഥാപാത്രമായി സുഷാന്ത് സിംഗും ചിത്രത്തിൽ എത്തുന്നു. ജോൺ ഗ്രീൻ എഴുതിയ ബെസ്റ്റ് സെല്ലർ നോവൽ ‘ദി ഫാൾട്ട് ഇൻ അവർ സ്റ്റാഴ്സ്’ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. നോവലിനെ ആധാരമാക്കി നോവലിന്റെ അതേ പേരിൽ മുൻപ് ഇറങ്ങിയ ഹോളിവുഡ് സിനിമ വൻ വിജയമായിരുന്നു. മുകേഷ് ഛബ്രയുടെ ആദ്യ സംവിധാന സംരംഭമാണ് ദിൽ ബേച്ചാര. നായിക സഞ്ജന സംഗിയും പുതുമുഖം ആണ്. സെയ്ഫ് അലി ഖാനും ചിത്രത്തിൽ ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. വരുന്ന 24ന് ഡിസ്നി ഹോട്ട്സ്റ്റാറിലാണ് സിനിമ റിലീസാവുക. സുശാന്തിന് ആദരവായി സിനിമ സൗജന്യമായി കാണാൻ സാധിക്കും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top