ഇടുക്കി: ഇടുക്കിയിൽ കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു. ശാന്തൻപാറ പേത്തൊട്ടി സ്വദേശി പാണ്ഡ്യനാണ് (72) മരിച്ചത്.
ആരോഗ്യപ്രവർത്തകർ വീട്ടിലെത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നെത്തി നിരീക്ഷണത്തിലായിരുന്നു.
ഇയാളുടെ കോവിഡ് പരിശോധന ഫലം പോസിറ്റീവാണ്. എന്നാൽ ആരോഗ്യവകുപ്പ് ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.