കോട്ടയം: പായിപ്പാട് നിരീക്ഷണത്തിലിരിക്കെ ജീവനൊടുക്കിയ കൃഷ്ണപ്രിയയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. ചൊവ്വാഴ്ച രാവിലെയാണ് കൃഷ്ണപ്രിയയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
റഷ്യയില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയായിരുന്ന കൃഷ്ണപ്രിയ കഴിഞ്ഞയാഴ്ചയാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. തുടര്‍ന്ന് പായിപ്പാട്ടെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് കൃഷ്ണപ്രിയ വീട്ടുകാരുമായി ഫോണിൽ സംസാരിച്ചിരുന്നു. വൈകിട്ട് മുതൽ ഫോണിൽ കിട്ടാതെയായി. തുടർന്ന് അയൽ വീട്ടുകാർ ജനൽചില്ല് തകർത്ത് നോക്കിയപ്പോഴാണ് കൃഷ്ണപ്രിയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ക്വാറൻ്റൈനിൽ കഴിയുമ്പോഴുള്ള മാനസിക സമ്മർദ്ദമാണോ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന കാര്യത്തിൽ അന്വേഷണം നടത്തും