Breaking News

കോവിഡ് ബാധിച്ച് ഡെപ്യൂട്ടി മജിസ്ട്രേറ്റ് മരിച്ചു

കോവിഡ്​ പോരാട്ടത്തില്‍ മുന്‍നിരനിരയിലുണ്ടായിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്​ഥ മരിച്ചു. കോവിഡ്​ ബാധിച്ചായിരു​ന്നു ഇവരുടെ മരണം. ബംഗാളിലെ ചന്ദനഗര്‍ ഡപ്യൂട്ടി  മജിസ്ട്രേറ്റ് ദേവ്​ദത്ത റായ് ​(38) ആണ്​ മരിച്ചത്​. ജൂലൈ ആദ്യത്തിലാണ്​ ഇവര്‍ക്ക്​ കോവിഡ്​ ലക്ഷണങ്ങള്‍ ആരംഭിച്ചത്​. തുടര്‍ന്ന്​ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

ഞായറാഴ്​ച രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഹൂഗ്ലി ജില്ലയില്‍ കുടിയേറ്റക്കാര്‍ക്കിടയില്‍ കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നയാളാണ്​ ദേവ്​ദത്ത. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായ പ്രശംസക്ക്​ പാത്രമായിരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top