ചെന്നിത്തല:യുവ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പെയിന്റിങ് തൊഴിലാളിയായ അടൂർ കുരമ്പാല കുന്നുകോട്ട് വിളയിൽ ജിതിൻ (30), വെട്ടിയാർ സ്വദേശി ദേവിക ദാസ് (20)എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്.
രണ്ട് വർഷം മുൻപ് ജിതിനോടൊപ്പം ദേവിക ദാസ് ഇറങ്ങി പോയതിനു കുറത്തികാട് പോലീസ് ജിതിനെതിരെ പോക്സോ കേസ് എടുത്തിട്ടുണ്ട്. പിന്നീട് ദേവിക ദാസ് ബാലിക സദനത്തിൽ താമസിക്കുകയായിരുന്നു. പ്രായപൂർത്തി ആയതിനു ശേഷം വീണ്ടും ദേവിക ജിതിനോടൊപ്പം പോകുകയും മാർച്ച് 18ന് ചെന്നിത്തലയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ വാടകക്ക് താമസിച്ചു വരികയായിരുന്നു. ഇന്ന് രാവിലെ പെയിന്റിങ് കരാർ കാരൻ ജിതിൻ ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് തിരക്കി വീട്ടിൽ എത്തിയപ്പോൾ ആണ് മരിച്ച നിലയിൽ കണ്ടത്.