Breaking News

പട്ടാപ്പകൽ സ്ത്രീയെ ബോധം കെടുത്തി മോഷണം നടത്തി വഴിയിൽ ഉപേക്ഷിച്ചു

മുക്കം: മുത്തേരിയിൽ 65 വയസ്സുള്ള സ്ത്രീയെ പട്ടാപ്പകൽ ബോധം കെടുത്തി മോഷണം നടത്തി വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഓമശ്ശേരിയിൽ ഹോട്ടൽ ജോലിക്ക് പേവുകയായിരുന്ന യശോദ(65) ആണ് അക്രമത്തിന് ഇരയായത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.

വീട്ടിൽ നിന്നിറങ്ങി മുത്തേരിയിൽ നിന്ന് ഓമശ്ശേരിക്ക് ഓട്ടോയിൽ കയറിയത് മാത്രമാണ് ഇവർക്ക് ഓർമയുള്ളത്. പിന്നീട് അഞ്ഞൂറ് മീറ്റർ അപ്പുറത്ത് വഴിയരികിൽ ബോധരഹിതയാക്കി ഉപേക്ഷിക്കുകയായിരുന്നു. ഇവരുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങൾ, ഫോണും മറ്റ് രേഖകളും അടങ്ങിയ ബാഗ് എന്നിവ മോഷണം പോയിട്ടുണ്ട്.

ഉപേക്ഷിക്കപ്പെട്ട സ്ഥലത്ത് നിന്ന് ബോധം തെളിഞ്ഞ ശേഷം പരിക്കുകളോടെ നടന്ന് പോവുന്നത് കണ്ട നാട്ടുകാരാണ് യശോദയെ ആശുപത്രിയിൽ എത്തിച്ചത്. എന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്നും ഓട്ടോയിൽ കയറിയത് മാത്രമാണ് ഓർമയെന്നും ഇവർ ആശുപത്രിയിലെത്തിച്ചവരോട് പറഞ്ഞു.

ദേഹത്ത് പിടിവലി നടന്ന പാടുണ്ട്. മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം വരുന്ന നിലയിലാണുള്ളത്. കെ.എം.സി.ടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച യശോദ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ മുക്കം പോലീസ് സ്ഥലത്തെത്തി കേസെടുത്തിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top