Breaking News

മൂന്ന് വനിതാതടവുകാര്‍ ജയില്‍ ചാടി;ജീവനക്കാര്‍ പിടികൂടി

കൊച്ചി:  കാക്കനാട് വനിതാ ജയിലില്‍ നിന്ന് മൂന്ന് തടവുകാര്‍ ജയില്‍ ചാടി. മോഷണക്കേസ് പ്രതികളായ റസീന, ഷീബ, ഇന്ദു എന്നിവരാണ് ജയില്‍ ചാടിയത്. ഇവരെ ജീവനക്കാര്‍ പിടികൂടി തിരിച്ചെത്തിച്ചു.

കോട്ടയം,എറണാകുളം സ്വദേശികളാണ് പ്രതികള്‍. കാക്കനാട് ജയിലില്‍ കൊറോണ ഐസൊലേഷനില്‍ വാര്‍ഡില്‍ കഴിയുകയായിരുന്നു ഇവര്‍. ഭക്ഷണ അവശിഷ്ടം കളയുന്നതിനായി പുറത്തെത്തിച്ചപ്പോഴാണ് പ്രതികള്‍ തടവുചാടിയത്. എന്നാല്‍ ജീവനക്കാര്‍ തക്ക സമയത്ത് ഇടപെട്ടതോടെ മൂവരെയും പിടികൂടി തിരിച്ചെത്തിക്കാനായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top