കോട്ടയം അയർക്കുന്നത്ത് കാണാതായ വൈദികനെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തി.പള്ളി വളപ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. പുന്നത്തുറ സെന്റ് തോമസ് ചർച്ച് വികാരി ഫാ. ജോർജ് എട്ടുപറയലിനെ ആണ് ഇന്നലെ വൈകിട്ടോടെ കാണാതാവുകയായിരുന്നു.കാണാതായപ്പോൾ
മൊബൈൽ ഫോൺ നിശബ്ദമാക്കിവച്ച് മുറി ചാരിയിട്ട നിലയിലായിരുന്നു. പള്ളിയിലെ സിസിടിവി ക്യാമറകൾ ഓഫ് ചെയ്ത നിലയിൽ ആയിരുന്നു. വിദേശത്തുനിന്ന് വന്ന ഇദ്ദേഹം ഏതാനും മാസങ്ങൾക്ക് മുമ്പാണ് പള്ളിയുടെ ചുമതലയേറ്റത്.
കോട്ടയത്ത് കാണാതായ വൈദികൻ കിണറ്റിൽ മരിച്ചനിലയിൽ
By
June 22, 2020 11:02 am