Kerala

ചെൽഡ് പ്രൊട്ടകറ്റ് ടീമിന്റെ ചാർട്ടേർഡ് വിമാനങ്ങൾ ചൊവ്വാഴ്ച കണ്ണൂരിലെത്തും

ദുബൈ: ചൈല്‍ഡ് പ്രൊട്ടക്ട് ടീം (സിപിടി) യുഎഇ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ രണ്ട് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളാണ് 23 ന് ചൊവ്വാഴ്ച ദുബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നുമായി പുറപ്പെടുന്നത്. മുന്‍ഗണന വിഭാഗത്തിലുള്ള 360 യാത്രക്കാരെയാണ് സിപിറ്റി ഇതിലൂടെ നാട്ടില്‍ എത്തിക്കുന്നത്. വരുന്നവരുടെ ടിക്കറ്റ് രജിസ്ട്രഷന്‍ നടപടികള്‍ പൂര്‍ത്തിയായതായി ഭാരവാഹികൾ അറിയിച്ചു.. പൊവ്വാഴ്ച ഉച്ചക്ക് ശേഷം ഷാര്‍ജയില്‍ നിന്നും വൈകുന്നേരം ദുബൈയില്‍ നിന്നുമായി കണ്ണൂരിലേക്കാണ് വിമാനങ്ങള്‍ പുറപ്പെടുന്നതെന്ന് സിപിടി യു.എ.ഇ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ മഹ്മൂദ് പറക്കാട്ട്, ഷഫീല്‍ കണ്ണൂര്‍,രാഹുൽ കണ്ണൂർ, നാസര്‍ ഒളകര, ഹബീബ് മാട്ടൂല്‍, മുസമ്മില്‍ അബൂബക്കര്‍, മഹേഷ് പള്ളിപ്പാട്, അബ്ദുല്‍ ഗഫൂര്‍ പാലക്കാട് ,മനോജ് എന്നിവര്‍ അറിയിച്ചു.
എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഗര്‍ഭിണികള്‍, രോഗികള്‍, പ്രായമായവര്‍, ജോലി നഷ്ടപ്പെട്ടവര്‍, വിസിറ്റ് വിസയില്‍ വന്നു തിരിച്ചു പോകാന്‍ കഴിയാത്തവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കിയതെന്നും സംഘാടകര്‍ അറിയിച്ചു. കേരളത്തില്‍ കഴിഞ്ഞ നാല് വര്‍ഷമായി കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചു വരുന്ന സംഘടനയാണ് സി.പി.ടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം.
നാട്ടിൽ എത്തുന്ന യാത്രകാർക്ക് രാഹുൽ കണ്ണൂരിൻ്റേയും ഹാഷിം അയിലത്തിൻ്റെ നേതൃത്യത്തിൽ ജില്ലയിൽ വേണ്ട തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്.

Child Protect team(CPT uae chapter) arranged charted flights will arrive on Tuesday from Dubai and Sharja.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top