രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. തുടര്‍ച്ചയായ പതിനഞ്ചാം ദിവസമാണ് ഇന്ധന വില ഉയരുന്നത്. പെട്രോളിന് ലിറ്ററിന് 35 പൈസയും ഡീസലിന് 57 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ വില വര്‍ധവ് എട്ട് രൂപ കടന്നു. കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് പെട്രോളിന് എട്ട് രൂപയും ഡീസലിന് എട്ട് രൂപ 43 പൈസയുമാണ് കൂടിയത്. ഒരു ലിറ്റര്‍ ഡീസലിന് 74 രൂപ 12 പൈസയും പെട്രൊളിന് 79 രൂപ 44 പൈസയും നിലവില്‍ നല്‍കണം. 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് പെട്രൊള്‍ വില.
ജൂണ്‍ ഏഴ് മുതലാണ് ഇന്ധന വില ഉയരാന്‍ തുടങ്ങിയത്. ഇതിനിടയില്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞിട്ടും ഇന്ധന വില വര്‍ധിപ്പിച്ചിരുന്നു.കൊവിഡിന്‍്റെ പശ്ചാത്തലത്തില്‍ അസംസ്കൃത എണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ടിരുന്നു.
Petrol,diesal prices increased for fifteenth day in a row