Breaking News

പ്രവാസികൾ അതിഥി തൊഴിലാളികളല്ല, സൗജന്യ യാത്രയും ക്വാറന്റീനും നൽകാനാവില്ലെന്ന് നോർക്ക

തിരുവനന്തപുരം ∙ പ്രവാസികൾ അതിഥി തൊഴിലാളികളല്ലെന്നും അതിഥി തൊഴിലാളികൾക്കു നൽകുന്ന സംരക്ഷണം പ്രവാസികൾക്കു നൽകാനാകില്ലെന്നും സർക്കാർ. നോർക്ക സെക്രട്ടറി ഇളങ്കോവനാണ് ഉത്തരവിറക്കിയത്. പ്രവാസികൾക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജികൾ ഹൈക്കോടതിയിൽ എത്തിയിരുന്നു. കേസ് പരിഗണിക്കുന്ന ഘട്ടത്തിൽ, വിദേശത്തുനിന്ന് വരുന്നവരെ അതിഥി തൊഴിലാളികളായി പരിഗണിക്കാൻ കഴിയുമോ എന്ന് കോടതി ആരാഞ്ഞതിനെ തുടർന്നാണു നടപടി.

ഇക്കാര്യം വിശദമായി പഠിച്ചശേഷമാണു സർക്കാർ ഉത്തരവിറക്കിയത്. വിദേശത്തുനിന്നു വരുന്നവർക്ക് മറ്റു സംസ്ഥാനങ്ങളിൽനിന്ന് വരുന്ന അതിഥി തൊഴിലാളികളിൽനിന്നു നിരവധി വ്യത്യാസങ്ങളുണ്ടെന്ന് ഉത്തരവിൽ പറയുന്നു. അതിഥി തൊഴിലാളികൾക്കു നൽകുന്ന സംരക്ഷണം വിദേശത്തുനിന്ന് വരുന്നവർക്കു നൽകാനാകില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ക്കു സൗജന്യ യാത്രയും സൗജന്യ ക്വാറന്‍റീനും നല്‍കണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശം. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top