Breaking News

കോവിഡ് റാണി,നിപ രാജകുമാരി പദവികൾക്കാണ് മന്ത്രിയുടെ ശ്രമം,കോഴിക്കോട് വന്നുപോയത് ഗസ്റ്റ് ആർട്ടിസ്റ്റിനെ പോലെയെന്നും മുല്ലപ്പള്ളി

കോവിഡ് റാണി,നിപ രാജകുമാരി പദവികൾക്കാണ് ആരോഗ്യ മന്ത്രിയുടെ ശ്രമമെന്ന്  കെ.പി.സി.സി പ്രസി‍ഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ.നിപാ കാലത്ത്  ആരോഗ്യമന്ത്രി കോഴിക്കോട് വന്നുപോയത് ഗസ്റ്റ് ആർട്ടിസ്റ്റിനെ പോലെയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

അതേസമയം, പ്രവാസികളെ കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ അവഗണിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഉപവാസ സമരം തിരുവനന്തപുരത്ത് തുടങ്ങി. കോണ്‍ഗ്രസ് നേതാക്കള്‍ക്കു പുറമെ യുഡിഎഫ് നേതാക്കളും ഉപവാസ സമരത്തില്‍ പങ്കെടുക്കുന്നു. കെ.പി.സി.സി പ്രസി‍ഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉപവാസസമരം ഉദ്ഘാടനം ചെയ്തു. പ്രവാസികളോടുള്ള ഉത്തരവാദിത്തം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിറവേറ്റുന്നില്ലെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. വൈകിട്ട് 5 വരെയാണ് ഉപവാസം.  

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top