തിരുവനന്തപുരം: പരിശോധനാ സൗകര്യമില്ലാത്ത ഗൾഫ് രാജ്യങ്ങളിൽ നിന്നും വരുന്ന പ്രവാസികളുടെ കോവിഡ് പരിശോധനയ്ക്ക് ആവശ്യമായ ട്രൂനാറ്റ് ടെസ്റ്റ് കിറ്റുകൾ സംസ്ഥാന സർക്കാർ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇയിലും ഖത്തറിലും ഇപ്പോൾ പരിശോധനാ സംവിധാനമുണ്ട്. കിറ്റുകൾ ലഭ്യമാക്കുന്നതിനുള്ള ചർച്ചകൾ തുടങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
എയർലൈൻ കമ്പനികളുടെ സഹകരണവും ബന്ധപ്പെട്ട രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെ അനുവാദവും ഇതിന് ആവശ്യമുണ്ട്. പരിശോധനാ സൗകര്യമില്ലാത്ത സൗദി അറേബ്യ, കുവൈറ്റ്, ബെഹ്റിൻ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്ന് തിരിച്ച് വരുന്ന പ്രവാസികളുടെ പരിശോധനയ്ക്ക് ഇത് സഹായിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
279659 ആളുകളാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും ഇതുവരെ കേരളത്തിലെത്തിയത്. ഇതിൽ 1172 പേർക്കും പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. 669 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 503 ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്
പ്രവാസികൾക്കുള്ള ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് കേരളം നൽകും; ചർച്ചകൾ തുടങ്ങിയെന്ന് മുഖ്യമന്ത്രി
By
June 18, 2020 6:40 pm