കൊവിഡുമായി ബന്ധപ്പെട്ട് എറാണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ഐസിയുവിൽ ഉള്ളത് മൂന്ന് രോഗികൾ. അതില്‍ മൂന്ന് പേരും മലയാളികളാണ്. തൃശൂര്‍, എറണാകുളം, കൊല്ലം സ്വദേശികളാണ് ഗുരുതരാവസ്ഥയില്‍ ഉള്ളത്.
മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിൽ കഴിയുന്ന തൃശൂർ സ്വദേശിനി (80) ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണ്. ശ്വാസകോശ അണുബാധയുള്ള രോഗി ദീർഘകാലമായി വൃക്ക രോഗത്തിനും ചികിത്സയിലാണ്.
കുവൈറ്റിൽ നിന്ന് 12ാം തീയതി കൊച്ചിയിൽ എത്തിയ കൊല്ലം സ്വദേശിയെ (53) കൊവിഡ് ന്യൂമോണിയ മൂലം ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ദീർഘകാലമായി പ്രമേഹ രോഗിയായ ഇദ്ദേഹം കൃത്രിമശ്വസനസഹായിയുടെ സഹായത്തിലാണ്.
അരുണാചൽ പ്രദേശിൽ നിന്ന് കൊച്ചിയിലെത്തിയ എറണാകുളം സ്വദേശിയെ (32) ശ്വാസതടസം കൂടിയതിനെത്തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കൊവിഡ് ഫലം പോസിറ്റീവാണ്. ദീർഘകാലമായി പ്രമേഹ രോഗിയായ ഇദ്ദേഹം കൃത്രിമശ്വസനസഹായിയുടെ സഹായത്തിലാണ്.