കണ്ണൂര്‍: പയ്യന്നൂര്‍ രാമന്തളിയില്‍ കടുത്ത പനിയെ തുടര്‍ന്ന് യുവാവ് മരിച്ചു. കെവി മനോജ് (37) ആണ് മരിച്ചത്. ഇയാള്‍ പനി ബാധിച്ച് പയ്യന്നൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഡെങ്കിപ്പനിയാണ് രോഗമെന്നാണ് സംശയം. ഏഴാം തീയതിയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരം ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇദ്ദേഹത്തിന് കടുത്ത പ്രമേഹവും ഉണ്ടായിരുന്നതായാണ് വിവരം.