Breaking News

ഭാര്യയെ തലയ്ക്ക് അടിച്ചു കൊന്നശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു; രണ്ടുപേരും റിട്ട. എസ്ഐമാർ

തിരുവനന്തപുരം: വട്ടിയൂർക്കാവ് തൊഴുവൻകോടിനടുത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. റിട്ട. എസ്ഐയായ പൊന്നനാണ് ഭാര്യ ലീലയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ലീലയും റിട്ട. എസ്ഐയാണ്. ദീർഘകാലമായി നിലനിൽക്കുന്ന കുടുംബകലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

Rtd.ASI

തൊഴുവൻകോട്ടെ രണ്ട് വീടുകളിലായാണ് പൊന്നനും ഭാര്യ ലീലയും താമസിക്കുന്നത്. ഇന്നലെ ബന്ധു വീട്ടിൽ തങ്ങിയിരുന്ന പൊന്നൻ രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ലീല ഇവിടേക്ക് വന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടാവുകയും പിന്നാലെ പൊന്നൻ ഭാര്യയെ പട്ടിക കഷണം കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു.

പൊന്നന്റെ വീട്ടിൽ നിന്നും ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികൾ ചോരയിൽ കുളിച്ചു കിടക്കുന്ന ലീലയെ കാണുകയും ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. പൊലീസ് ആംബുലൻസ് ഉടനെ സ്ഥലത്ത് എത്തുകയും ഇതിൽ കയറ്റി ലീലയെ ആശുപത്രിയിൽ കൊണ്ടു പോകുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top