ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിതമായ വിയോഗത്തില്‍ വിങ്ങിപ്പൊട്ടി കുടുംബാംഗങ്ങളും ചലച്ചിത്രലോകവും. ചിരഞ്ജീവി സര്ജയ്ക്ക് കണ്ണീരോടെ വിട നല്കി സിനിമാ ലോകം. ശവസംസ്കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ നെഞ്ചുപൊട്ടി കരയുന്ന മേഘ്നയോടൊപ്പം ആരാധകരും കൂടെ നിന്നവരും കരഞ്ഞു.
ചിരഞ്ജീവിയുടെ മരണ വാര്‍ത്ത അറിഞ്ഞു അര്‍ജുനും കുടുംബവും ചെന്നൈയില്‍ നിന്നു ബെംഗളൂരുവില്‍ എത്തിയിരുന്നു.
ചിരഞ്ജീവിയെ അവസാനമായി ഒരു നോക്ക് കണ്ട അര്ജുന് വികാരാധീനായിരുന്നു. അദ്ദേഹത്തിന്റെ അക്ഷരാര്‍ഥത്തില്‍ വിങ്ങി പൊട്ടുകയായിരുന്നു. ചിരഞ്ജീവിയുടെ മൃത്ദേഹത്തിന് അരികെ നിന്നു വാവിട്ടു കരയുന്ന ബന്ധുക്കളെ ആശ്വസിപ്പിക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ടായിരുന്നു.