Alappuzha

മാസ്ക് ധരിച്ച് ജ്വല്ലറിയിൽ മോഷണം നടത്തിയയാള്‍ പിടിയില്‍

ആലപ്പുഴ: മുല്ലയ്ക്കൽ എ വി ജെ ജ്വല്ലറിയിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ചയാളെ ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി മാടപ്പള്ളി ഭഗവതിക്ഷേത്രത്തിനു സമീപം പുതുപ്പള്ളി വീട്ടിൽ ജോസഫ് മാത്യുവാണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച മുല്ലയ്ക്കൽ എ.വി.ജെ ജ്വല്ലറിയിൽ സ്വർണ്ണം വാങ്ങാൻ എന്ന വ്യാജേന എത്തിയ മോഷ്ടാവ്, സ്റ്റാഫിന്റെ കണ്ണുവെട്ടിച്ച് ഡിസ്പ്ലേ ബോക്സിൽ സൂക്ഷിച്ചിരുന്ന രണ്ടര പവൻ തൂക്കം വരുന്ന ബ്രേസ് ലെറ്റുകൾ മോഷ്ടിക്കുകയായിരുന്നു. ലോക് ഡൗൺ കാലയളവിൽ മാസ്ക് ധരിച്ച് മോഷണം നടത്തിയാൽ തന്നെ പോലീസ് തിരിച്ചറിയില്ല എന്ന പ്രതിയുടെ തന്ത്രമാണ് നോർത്ത് പോലീസിനു മുന്നിൽ പാളിപ്പോയത്.

ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിൽ നിരവധി ജ്വല്ലറി മോഷണ കേസിൽ പ്രതിയാണ് ജോസഫ് മാത്യു. ആലപ്പുഴ നോർത്ത് സി.ഐ വിനോദിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ ടോൾസൺ ജോസഫ്, സീനിയർ സിപിഒ ബിനോജ്, സിപിഒ മാരായ വിഷ്ണു, ലാലു അലക്സ് , പ്രവീഷ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം പ്രതിയെ മാടപ്പള്ളി ക്ഷേത്രത്തിനു സമീപത്തു നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top