Breaking News

സംസ്ഥാനത്ത് ആരാധനാലയങ്ങളും റസ്റ്റോറന്റുകളും മാളുകളും ജൂണ്‍ 9ന് തുറക്കാം; നിര്‍ദേശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട ആരാധനലായങ്ങളും റസ്റ്റോറന്റുകളും മാളുകളും ജൂണ്‍ 9 മുതല്‍ തുറന്നുപ്രര്‍ത്തിക്കും. എട്ടിന് ശുചീകരണം നടത്തണം. പൊതുസ്ഥലങ്ങളിലെ നിയന്ത്രണങ്ങള്‍ ആരാധനാലയങ്ങളിലും ബാധകം ആയിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

65 വയസിന് മുകളിലുള്ലവര്‍, ഗര്‍ഭിണികള്‍, 10 വയസിന് താഴെയുള്ളവര്‍, മറ്റ് അസുഖബാധിതര്‍ എന്നിവര്‍ വീട്ടില്‍ കഴിയണമെന്നാണ് കേന്ദ്രനിര്‍ദേശം. അത് ഇവിടെയും നടപ്പാക്കും. ആരാധനാലയങ്ങളിലും ആറടി അകലം പാലിക്കണം, ഇവിടെഎത്തുന്നവര്‍ മാസ്ക്ക് ധരിക്കണം, കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം. 

ചുമക്കുമ്പോള്‍ തൂവാല കൊണ്ട് മുഖം മറയ്ക്കണം. ടിഷ്യു ഉപയോഗിക്കുന്നെങ്കില്‍ ശരിയായി നിര്‍മ്മാര്‍ജനം ചെയ്യണം. രോഗലക്ഷണമുള്ളവര്‍ ആരാധനലായങ്ങളില്‍ പ്രവേശിക്കരുത്. ചെരുപ്പുകള്‍ അകത്ത് കടത്തരുത്. നിശ്ചിത അകലത്തില്‍ പ്രത്ര്യേകം സൂക്ഷിക്കണം. ക്യൂ നില്‍ക്കേണ്ട സ്ഥലം പ്രത്യേകം അടയാളപ്പെടുത്തണം. കയറുന്നതിനും ഇറങ്ങുന്നതിനും വെവ്വേറെ പോയിന്‍റുകളുണ്ടാവണം. കേന്ദ്രം മുന്നോട്ട് വച്ച ഈ നിബന്ധനകള്‍ ഇവിടെയും നടപ്പിലാക്കണം. എയര്‍ കണ്ടീഷനുകള്‍ ഒഴിവാക്കുന്നതാണ് ഉചിതം. ഉപയോഗിക്കുകയാണെങ്കില്‍ 24 മുതല്‍ 30 വരെ ഡ്രിഗ്രി സെല്‍ഷസ്യില്‍ താപനില ക്രമീകരിക്കണം. ഭക്തിഗാനങ്ങളും കീര്‍ത്തനങ്ങളും കൂട്ടായി പാടുന്നത് ഒഴിവാക്കി റെക്കോഡ് കേള്‍പ്പിക്കണം. പായ, വിരിപ്പ് എന്നിവ ആളുകള്‍ തന്നെ കൊണ്ടുവരണം. അന്നദാനം, ചോറൂണ് എന്നിവ ഒഴിവാക്കണം.

വെള്ളമെടുക്കാൻ ടാപ്പുകൾ തന്നെ ഉപയോഗിക്കണം. പൊതു സ്ഥലത്ത് തുപ്പുന്നത് അടക്കമുള്ള കാര്യങ്ങൾ കര്‍ശനമായി നടപ്പാക്കണം. കൊവിഡ് മുൻകരുതൽ എല്ലാവര്‍ക്കും വായിക്കാവുന്ന തരത്തിൽ പ്രദര്‍ശിപ്പിക്കുകയും ആരാധനാലയങ്ങളിൽ എത്തുന്നവരുടെ പേരു വിവരങ്ങൾ രേഖപ്പെടുത്തി വക്കുകയും ചെയ്യണം. വിഗ്രഹങ്ങളിലും വിശുദ്ധ പുസ്തകങ്ങളിലും തൊടരുത്. പായ വിരിപ്പ് എന്നിവ പ്രാര്‍ത്ഥനക്ക്  എത്തുന്നവര്‍ കൊണ്ടുവരണം. ഭക്തിഗാനങ്ങൾ പാടുന്നതിന് പകരം റെക്കോര്‍ഡ് ചെയ്ത് കേൾപ്പിക്കണം. അസുഖമുള്ള വ്യക്തി ആരാധനാലയത്തിലെത്തിയാൽ എങ്ങനെ ചികിത്സ ലഭ്യമാക്കണമെന്ന കാര്യത്തിൽ കേന്ദ്ര നിര്‍ദ്ദേശം അതേപടി നടപ്പാക്കും. 

ഹോട്ടൽ ഹോസ്പിറ്റാലിറ്റി സര്‍വ്വീസുകൾക്കും ഷോപ്പിംഗ് മാളുകൾക്കും കേന്ദ്രം നിര്‍ദ്ദേശിച്ച പ്രവര്‍ത്തന മാനദണ്ഡം ബാധകമായിരിക്കും.ഹോട്ടലിൽ സ്റ്റാഫും അതിഥികളും മാസ്ക് നിർബന്ധമായി വെക്കണം . അതിഥിയുടെ യാത്രാ ചരിത്രവും ആരോഗ്യ സ്ഥിതിയും റിസപ്ഷനിൽ ഏൽപ്പിക്കണം. ലിഫ്റ്റിൽ നിയന്ത്രണം വേണം. എസ്കലേറ്ററിൽ ഒന്നിട വിട്ട പടികളിലേ ആളുകൾ നിൽക്കാവു. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. ബുഫെക്കു സാമൂഹ്യ അകലം നിർബന്ധം.ഭക്ഷണം വിളമ്പുന്നവർ മാസ്കും കയ്യുറയും ധരിക്കണം. ഷോപ്പിംഗ് മാളിലെ സിനിമ ഹാൾ കളി സ്ഥലം എന്നിവ അടക്കണം. ഫുഡ്‌ കോർട്ടിൽ സീറ്റിങ് കപ്പാസിറ്റി യുടെ പകുതി മാത്രം അനുവദിക്കും. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top