കൊല്ലം: അഞ്ചലില്‍ കൊല്ലപ്പെട്ട ഉത്രയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. വീടിന് സമീപം രണ്ടിടങ്ങളിലായാണ് സ്വര്‍ണം കുഴിച്ചിട്ടിരുന്നത്. രാത്രിയില്‍ സൂരജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് നടത്തിയ തെളിവെടുപ്പിലാണ് സ്വര്‍ണാഭരണം കണ്ടെത്തിയത്. സൂരജിന്റെ അച്ഛന് സുരേന്ദ്രനാണ് സ്വര്‍ണം കാണിച്ചുകൊടുത്തത്. അച്ഛന് കാര്യങ്ങള്‍ അറിയാമെന്ന് സൂരജ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. അതേസമയം ഉത്രവധക്കേസില്‍ സൂരജിന്റെ അച്ഛനും പ്രതിയായേക്കും.
ഉത്രയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കുഴിച്ചിട്ട നിലയില്‍; സൂരജിന്റെ അച്ഛനെ അറസ്റ്റ് ചെയ്തേക്കും
By
June 1, 2020 9:36 pm