Breaking News

ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ച ദിവസം;ഒരു മരണം; ഇന്ന് 84 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.

തെലങ്കാന സ്വദേശി ഇന്ന് കേരളത്തിൽ വച്ച് മരിച്ചു.തെലങ്കാന സ്വദേശി അ‌ഞ്ചയ്യയാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. തെലങ്കാനായിലേക്ക് പോകാനായി 22-ാം തീയതി രാജസ്ഥാനില്‍ നിന്ന് യാത്ര തിരിച്ചതായിരുന്നു ഇയാളും കുടുംബവും. ട്രെയിന്‍ തെറ്റിക്കയറിയാണ് ഇവര്‍ കേരളത്തിലെത്തിയത്.

 

3 പേർക്ക് രോഗമുക്തി. അഞ്ച് പേരൊഴിച്ച്‌ പുതുതായി രോഗം സ്ഥിരീകരിച്ച 79 പേരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നതാണ്. തെലങ്കാന സ്വദേശിയായ ഒരാളും ഇന്ന് കേരളത്തില്‍ വച്ച്‌ കൊവിഡ് ബാധ മൂലം മരിച്ചു. പടരുകയാണ് ആശങ്ക.

കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും മലപ്പുറത്ത് നിന്ന് 8 പേക്കും തിരുവനന്തപുരം, തൃശൂര്‍- ഏഴ്, കൊല്ലം, ഇടുക്കി, ആലപ്പുഴ-1, പത്തനംതിട്ട, കോഴിക്കോട്- 6 കോട്ടയം- മൂന്നി കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള പത്തു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

പോസിറ്റീവായവരില്‍ 31 പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒന്ന് വീതം നെഗറ്റീവായി. ഇതുവരെ 1088 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 526 പേര്‍ നിലവില്‍ ചികിത്സയിലാണ്. 1,15,297 പേരാണ് നിരീക്ഷണത്തിലുള്ളത്. 1,14,305 പേര്‍ വീടുകളിലോ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലോ ആണ്. 210 പേരെ ആശുപത്രിയില്‍ ഇന്ന് പ്രവേശിപ്പിച്ചു. 60,685 സാമ്ബിളുകള്‍ പരിശോധിച്ചതില്‍ 58,460 എണ്ണം നെഗറ്റീവായി. മുന്‍ഗണനാ വിഭാഗത്തിലെ 9937 സാമ്ബിളുകള്‍ ശേഖരിച്ചതില്‍ 9217 എണ്ണം നെഗറ്റീവാണ്. ആകെ 82 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. പുതുതായി ആറ് ഹോട്ട്സ്പോട്ട്. കാസര്‍കോട് മൂന്നും പാലക്കാട് രണ്ടും ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയും.

ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത് പാലക്കാട്ടാണ്. 105 പേ‍ര്‍. തൊട്ടുപിന്നില്‍ കണ്ണൂര്‍ 93, കാസര്‍കോട് 63 എന്നിങ്ങനെയാണ് കണക്ക്.

സന്നദ്ധപ്രവര്‍ത്തകര്‍ തയ്യാറാകണം

കൊവിഡിനെതിരെ ജനങ്ങള്‍ ഒരുമിച്ച്‌ നിന്നാണ് പൊരുതുന്നത്. സാമൂഹിക സന്നദ്ധ സേനയിലെ വളണ്ടിയര്‍മാര്‍ തികഞ്ഞ അര്‍പ്പണ ബോധത്തോടെ രംഗത്തുണ്ട്. പ്രാദേശിക തലത്തില്‍ പൊലീസിനൊപ്പം പട്രോളിങിലും മറ്റും അവര്‍ പങ്കാളികളാണ്. അവശ്യ മരുന്നുകളെത്തിക്കുക, ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കുക തുടങ്ങിയ സേവനങ്ങള്‍ നടത്തുന്നു. ‘വയോമിത്രം’ പ്രവര്‍ത്തനത്തിലും പങ്കാളികളാകുന്നു. ദുരന്ത പ്രതിരോധത്തില്‍ യുവജന ശക്തിയെ ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സേനയെ രൂപീകരിച്ചത്. ജനസംഖ്യയിലെ നൂറ് പേര്‍ക്ക് ഒരു വളണ്ടിയര്‍ എന്ന കണക്കില്‍ 3.40 ലക്ഷം പേരുടെ സേന രൂപീകരിക്കാനാണ് ലക്ഷ്യമിട്ടത്. 3.37 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സാമൂഹിക സന്നദ്ധ സേനയുടെ സാന്നിധ്യമുണ്ട്.

രോഗപ്രതിരോധത്തിന് വാര്‍ഡ് തല സമിതിയില്‍ വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കണം. തദ്ദേശ സ്ഥാപനങ്ങളാണ് ഇത് ഏകോപിപ്പിക്കേണ്ടത്. അഗ്നിരക്ഷാ സേനയ്ക്കും പൊലീസിനുമൊപ്പം പ്രവര്‍ത്തിക്കണം. പ്രായോഗിക പരിശീലനം ലഭിക്കും. പ്രത്യേക പരിശീലനം നല്‍കുന്നതിനും പദ്ധതി തയ്യാറാക്കി. കൊവിഡിന്റെ ഭാഗമായ നിയന്ത്രണങ്ങളുള്ളതിനാല്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കും. ജൂണ്‍ 15 ന് മുന്‍പ് 20000 പേര്‍ക്കും ജൂലൈയില്‍ 80000 പേര്‍ക്കും ആഗസ്റ്റില്‍ ഒരു ലക്ഷം പേര്‍ക്കും പരിശീലനം നല്‍കും.

മഴക്കാല കെടുതി നേരിടാനും സേനയുടെ സേവനം ഉപയോഗിക്കും. ഞായറാഴ്ചത്തെ ശുചീകരണത്തില്‍ സന്നദ്ധസേനയും രംഗത്തുണ്ടാകും. 2018 ലെ പ്രളയത്തിലും 2019 ലെ കാലവര്‍ഷക്കെടുതിയിലും യുവജനങ്ങളുടെ പ്രവര്‍ത്തനം പ്രശംസ നേടിയിരുന്നു. ഈ അനുഭവത്തിന്റെ കൂടി സാഹചര്യത്തിലാണ് സന്നദ്ധസേനയെ ഉണ്ടാക്കിയത്. ഇത് മാതൃകയാവും. സേവന തത്പരരായി പ്രവര്‍ത്തിക്കുന്ന എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു. ഇവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനാവുമോ എന്ന് പരിശോധിക്കും.

സ്കൂളുകള്‍ ഫീസ് വാങ്ങരുത്

ഈ കാലം വളരെ പ്രത്യേകമായതാണ്. എല്ലാ മേഖലയിലും മാറ്റം വരുത്തേണ്ട കാലം. പഠനം പരമാവധി ഓണ്‍ലൈനാക്കുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുന്നതും ഇതിന്റെ ഭാഗമാണ്. എല്ലാ ജനങ്ങളും പ്രയാസം നേരിടുന്നു. തൊഴില്‍ നഷ്ടപ്പെട്ടവരും വരുമാനം അടഞ്ഞവരുമെല്ലാമുണ്ട്. അത്തരക്കാരെ സഹായിക്കുക, ഭാരം ലഘൂകരിക്കുക എന്നിവയാണ് ലക്ഷ്യമാകേണ്ടത്. ഇതിനെല്ലാം വിരുദ്ധമായ പ്രവണതകള്‍ കാണുന്നു. അതിലൊന്നാണ് സ്വകാര്യ സ്കൂളുകള്‍ ഫീസ് കുത്തനെ കൂട്ടിയെന്ന പരാതി. വലിയ തുക ഫീസിനത്തില്‍ ഉയര്‍ത്തുകയും അതടച്ചതിന്റെ രസീതുമായി വന്നാലേ അടുത്ത വര്‍ഷത്തേക്ക് പുസ്തകം തരൂ എന്ന് പറയുകയും ചെയ്ത സ്വകാര്യ സ്കൂളുകളുണ്ട്. ഇത് ദുര്‍ഘട ഘട്ടമായതിനാല്‍ ഒരു സ്കൂളും ഫീസ് വര്‍ധിപ്പിക്കരുത്. പുതിയ സാഹചര്യത്തിന് അനുസൃതമായി പഠന രീതി ക്രമീകരിക്കുക. വേണ്ട മാറ്റങ്ങള്‍ വരുത്തുക. ഇവയാണ് മേഖലയില്‍ അടിയന്തിര പ്രാധാന്യത്തോടെ ചെയ്യേണ്ടത്.

വിദേശമദ്യവില്‍പ്പന തുടങ്ങി

ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ നിര്‍ത്തിയ വിദേശമദ്യ വില്‍പ്പന പുനരാരംഭിച്ചു. ബെവ്ക്യു ആപ്പ് വഴി വെര്‍ച്വല്‍ ക്യൂ മാനേജ്മെന്റ് സംവിധാനത്തിലൂടെയാണ് വില്‍പ്പന. ക്രമസമാധാന പ്രശ്നം ഉണ്ടായിട്ടില്ല. 2.25 ലക്ഷം പേരാണ് ആദ്യ ദിവസം ടോക്കണ്‍ ഉപയോഗപ്പെടുത്തിയത്. സാങ്കേതിക തടസങ്ങള്‍ പരിഹരിച്ച്‌ വെര്‍ച്വല്‍ ക്യു സംവിധാനം മുന്നോട്ട് കൊണ്ടുപോകാനാവും.

ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് മദ്യവില്‍പ്പന ആരംഭിച്ചത്. വ്യാജ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമായ സംഭവത്തില്‍ അന്വേഷണം പൊലീസ് നടത്തും. കുറ്റക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കും.

കേരളത്തില്‍ സാമൂഹ്യവ്യാപനത്തിന്‍റെ തുടക്കമെന്ന് വിദഗ്ധസമിതി റിപ്പോ‍ര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ ടെസ്റ്റിംഗ് നിരക്ക് കുത്തനെ കൂട്ടാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം.

കേരളത്തില്‍ സാമൂഹ്യവ്യാപനത്തിന്‍റെ തുടക്കമെന്ന് വിദഗ്ധസമിതി റിപ്പോ‍ര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ ടെസ്റ്റിംഗ് നിരക്ക് കുത്തനെ കൂട്ടാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം..

 

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരള വിഷൻ ടെലിഗ്രാം ഗ്രൂപ്പിൽ ചേരാം:

https://t.me/KeralaVisionOnline

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top