കൊല്ലം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുണ്ടറ പടപ്പകര വത്സല വിലാസത്തില്‍ നോയലിനെയാണ്(33) എഴുകോണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളിമണ്‍ ഇലയം സ്വദേശിനിയായ ദളിത് യുവതിയെ പ്രതി പ്രണയം നടിച്ച് പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട യുവതിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നോയലിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരള വിഷൻ വാർത്തകൾ നേരിട്ട് നിങ്ങളുടെ ഫോണിൽ ലഭ്യമാക്കാം:
https://chat.whatsapp.com/EgkAz6OxpO0AZNdLGS8MmB