Kozhikode

കോവിഡ് പ്രയാസമനുഭവിക്കുന്ന 250 ഓളം കുടുംബങ്ങൾക്ക് മണലൊടി കുടുംബ സമിതി ഭക്ഷണകിറ്റുകൾ നൽകി

നിലമ്പൂർ:കോഴിക്കോട്ടെ പുരാതനവും പ്രമുഖവുമായ തറവാടായ മണലൊടി കുടുംബ സമിതി covid – 19 മായി ബന്ധപ്പെട്ടു പ്രയാസമനുഭവിക്കുന്ന 250 ഓളം കുടുംബങ്ങൾക്ക് ഭക്ഷണകിറ്റുകൾ നൽകി.

മണലൊടി കുടുംബ സമിതി അംഗങ്ങളുടെ വാട്സ്ആപ്പ് കൂട്ടായ്മയിലൂടെയാണ് അംഗങ്ങളിൽ നിന്നും പണം സ്വരൂപിച്ചത്. മാങ്കാവ് മുതൽ പെരുമണ്ണ വരെയുള്ള പ്രദേശത്തെ നിർധന കുടുംബങ്ങളിലേക്കാണ് ഈ കിറ്റുകൾ എത്തിച്ചു നൽകിയത്. കഴിഞ്ഞ 25 വർഷമായി പ്രദേശത്തെ മിക്ക ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ് മണലൊടി കുടുംബ സമിതി. കിറ്റ് വിതരണ ഉത്ഘാടനം മണലൊടി കുടുംബ സമിതി പ്രസിഡന്റ്‌ മെഹ്‌റൂഫ് മണലൊടി മണ്ണുക്കണ്ടി സന്തോഷിനു നൽകി നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ അസീസ് മണലൊടി , NV അബ്ദുൽ ജബ്ബാർ ജോയിന്റ് സെക്രട്ടറി അസ്‌ലം മണലൊടി, നൗഫൽ മണലൊടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പ്രയാസമേറിയ ഈ സന്ദർഭത്തിൽ ഇത്തരം ഒരു സദുഉദ്യമത്തിൽ പങ്കാളികളായ എല്ലാ മണലൊടി കുടുംബ അംഗങ്ങളെയും സെക്രട്ടറി ഇക്ബാൽ മണലൊടി പ്രത്യേകം അഭിനന്ദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top