Kerala

മന്ത്രി എസി മൊയ്തീന്റെ പൊതുപരിപാടികള്‍ക്ക് വിലക്ക്; ഹോം ക്വാറന്റൈന്‍ വേണ്ട

തിരുവനന്തപുരം: മന്ത്രി എസി മൊയ്തീന്‍ ഈ മാസം 26 വരെ പൊതുപരിപാടികളില്‍ പങ്കെടുക്കരുതെന്ന് മെഡിക്കല്‍ ബോര്‍ഡ്. കോവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന പരാതിയിലാണ് പൊതുപരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഹോം ക്വാറന്റൈന്‍ വേണ്ടെന്നും മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു.

വാ​ള​യാര്‍ ചെ​ക്ക്പോ​സ്റ്റി​ല്‍ രോ​ഗി​യു​മാ​യി പ്രാ​ഥ​മി​ക സമ്പര്‍ക്കത്തെത്തുടര്‍ന്ന് ഹോം ​ക്വാ​റൈന്റൈന്‍ നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ല്‍ അദ്ധ്യക്ഷത വഹിച്ച മ​ന്ത്രി​ക്കും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത മ​റ്റു​ള്ള​വ​ര്‍ക്കും ഹോം ​ക്വാ​റ​ന്റൈന്‍ ആ​വ​ശ്യ​മി​ല്ലെ​ന്ന് തൃ​ശൂര്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ബോര്‍ഡ് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

യോ​ഗ​ത്തി​ല്‍ മ​ന്ത്രി എ.​സി. മൊ​യ്തീ​നും ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. ഷാ​ന​വാ​സും ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ മു​ഖാ​വ​ര​ണം ധ​രി​ച്ചി​രു​ന്ന​താ​യും ആ​വ​ശ്യ​മാ​യ മു​ന്‍കരുതല്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്ന​താ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചി​രു​ന്ന​താ​യും റി​പ്പോ​ര്‍ട്ടില്‍ പ​റ​യു​ന്നു. അ​തി​നാ​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത, അ​പ​ക​ട​സാ​ധ്യ​ത കു​റ​ഞ്ഞ സെക്കണ്ടറി കോണ്ടാക്‌ട് വി​ഭാ​ഗ​ത്തി​ലാ​ണ് ഇ​വ​ര്‍ പെ​ടു​ക.

ഇ​തി​നാ​ല്‍ പ്ര​സ്തു​ത യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​രെ​ല്ലാം മു​ഴു​വ​ന്‍ സ​മ​യ​വും സ​ര്‍​ജി​ക്ക​ല്‍ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്നും പൊ​തു​പ​രി​പാ​ടി​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​ത്ര​കള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മെ​ഡി​ക്ക​ല്‍ ബോര്‍​ഡ് നിര്‍​ദേ​ശി​ച്ചു. മേ​യ് 12 മു​ത​ല്‍ 26 വ​രെ​യാ​ണി​ത് ബാ​ധ​കം. പ്രാ​ഥ​മി​ക സ​മ്ബര്‍ക്കത്തില്‍ വ​ന്ന​വ​ര്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​ക്കു​ക​യോ പോ​സി​റ്റീ​വാ​വു​ക​യോ ചെ​യ്താ​ല്‍ സെക്കണ്ടറി കോണ്ടാക്ടിലുള്ളവര്‍ ഹോം ​ക്വാ​റ​ന്റൈനില്‍ പോ​ക​ണ​മെ​ന്നും നിര്‍​ദേ​ശി​ച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top