മലപ്പുറം: ലോഡിറക്കി തിരികെ പോകുന്ന ലോറിയിൽ കുത്തിതിരുകി അതിഥി തൊഴിലാളികൾ. താഴെ ചേളാരിയിലാണ് രാത്രി ലോറി നിറയെ അതിഥി തൊഴിലാളികൾ പോകുന്നത് നാട്ടുകാർ കണ്ടത്. തുടർന്ന് ലോറി തടഞ്ഞു ഇവരെ പോലീസിൽ ഏൽപിക്കുകയായിരുന്നു. രാജസ്ഥാനിൽ നിന്ന് കൊണ്ട് വന്ന മാർബിൾ ഇറക്കി തിരികെ പോകുന്ന ലോറി എന്നാണ് റിപ്പോർട്ട്. ഈ ലോറിയിൽ രാജസ്ഥാനിലേക്ക് കടക്കാനായിരുന്നു അതിഥി തൊഴിലാളികളുടെ ശ്രമം. ലോറിയും ഡ്രൈവറൂം ക്ലീനറും തിരൂരങ്ങാടി പോലിസ് കസ്റ്റഡിയിലുണ്ട്.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)