Breaking News

ഏതൊക്കെ കടകള്‍ക്ക് തുറക്കാം; സംശയം തീർത്ത് മുഖ്യമന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ കാലയളവില്‍ കടകള്‍ തുറക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്‍റെ അനുമതി വേണമെന്നത് അടക്കമുള്ള പ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞു.

‘വാഹന ഷോറൂമുകള്‍ക്കും ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പുകള്‍ക്കും കണ്ടെയ്ന്‍മെന്‍റ് സോണില്‍ ഒഴികെ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ച്‌ പ്രവര്‍ത്തിക്കാനുള്ള അനുമതിയുണ്ടാകും. സര്‍ക്കാര്‍ അനുവദിച്ച കടകള്‍ തുറക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്‍റെ പ്രത്യേക അനുമതി ആവശ്യമില്ല. ഞായറാഴ്‍ച സംസ്ഥാനത്ത് സമ്പൂർണ ഒഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, റമദാന്‍ കാലമായതിനാല്‍ ഭക്ഷണം പാര്‍സല്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്ക് ശേഷം മറ്റ് ദിവസങ്ങളിലെ പോലെ പ്രവര്‍ത്തിക്കാം.
ഭക്ഷണം പാര്‍സല്‍ അയക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം’ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top