Breaking News

കേരളം മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ഇറക്കി, ഇളവുകള്‍ ഇങ്ങനെ

കേന്ദ്രം നിര്‍ദ്ദേശം പുറത്ത് വന്നതിന് മൂന്ന് ദിവസത്തിന് ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ ഇളവുകളില്‍ വ്യക്തത വരുത്തി മാര്‍ഗ്ഗ നിര്‍ദ്ദേശം പുറത്തിറക്കുന്നത്. ഗ്രീന്‍ സോണുകള്‍ കേന്ദ്രീകരിച്ച്‌ ഇളവുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശം എന്നത് ശ്രദ്ധേയമാണ്.

ഹോട്ട് സ്പോട്ടുകളില്‍ കര്‍ശന നിയന്ത്രണം തുടരും. പൊതു ഗതാഗതം ഒരു സോണിലും അനുവദിക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാര് നിലപാട്. മദ്യ ശാലകള്‍ മാളുകള്‍ ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവ തുറക്കില്ലെന്നാണ് ചീഫ് സെക്രട്ടറി പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നത്.

സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമെ രണ്ട് പേര്‍ മാത്രമെ ഉണ്ടാകാവു എന്നും മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ല. പരീക്ഷാ നടത്തിപ്പിന് വേണ്ടിമാത്രമെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതിയില്ല. ഗ്രീന്‍ സോണിലുള്ള സേനവമേഖലയിലെ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമെ പ്രവര്‍ത്തിക്കു. അതും അമ്ബത് ശതമാനം ആളുകള്‍ മാത്രമെ ജോലിക്കെത്താവു എന്നാണ് നിബന്ധന.

പ്രവാസികളുടെ തിരിച്ച്‌ വരവിലും വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനം മുന്നോട്ട് വക്കുന്നുണ്ട്. വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന ഉണ്ടാകും. രോഗ ലക്ഷണം ഇല്ലെങ്കില്‍ വീട്ടില്‍ പോകാം
വീട്ടില്‍ ക്വറന്റീന്‍ നിര്‍ബന്ധം. രോഗം പിടിപെടാന്‍ സാധ്യത ഉള്ളവര്‍ വീട്ടില്‍ ഉണ്ടെങ്കില്‍ സര്‍ക്കാരിന്റെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറണം. സ്വന്തം ചെലവില്‍ ഹോട്ടലുകളില്‍ താമസിക്കാം. അവിടെയും ക്വറന്റീന്‍ നിര്‍ബന്ധം. വിദേശത്ത് നിന്ന് എത്തുന്നവര്‍ നിരീക്ഷണത്തിലാണെന്ന് പൊലീസ് ഉറപ്പാക്കണമെന്നാണ് വ്യവസ്ഥ.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top