സംസ്ഥാനത്ത് കുടുങ്ങിയ അതിഥി തൊഴിലാളികളുമായി ഇന്ന് ബീഹാറിലേക്ക് പുറപ്പെടാനിരുന്ന നാല് ട്രെയിനുകള്‍ റദ്ദാക്കി. ആലപ്പുഴ, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിനുകളാണ് റദ്ദാക്കിയത്. ബീഹാര്‍ സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയതെന്നാണ് റെയില്‍വേ അറിയിച്ചത്.
ശനിയാഴ്ച തിരൂരില്‍ നിന്നും ബീഹാറിലേക്ക് ട്രെയിന്‍ പുറപ്പെട്ടിരുന്നു. ധനാപൂരിലേക്കാണ് ട്രെയിന്‍ വന്നത്. ഇതില്‍ 1200ഓളം തൊഴിലാളികളാണ് കേരളത്തില്‍ നിന്നും യാത്ര തിരിച്ചത്.
കേരളത്തില്‍ നിന്നും ഒഡീഷയിലേക്ക് യാത്ര തിരിച്ച ആദ്യ ട്രെയിന്‍ ഇന്നലെ രാവിലെയോടെ ഭുവനേശ്വറിലെത്തിയിരുന്നു.