Uncategorized

കേരളത്തിൽ ആദ്യമായി SAP LEARNING HUB ഓൺലൈൻ കോഴ്സുകളുമായി ജി ടെക്

ലോക്ക്ഡൗൺ കാലത്ത് വിദ്യാർത്ഥികളുടെ കരിയർ സ്വപ്നങ്ങൾക്ക് നിറം പകരുന്നതിനായി ലോകത്തിലെ നമ്പർ വൺ ERP സോഫ്റ്റ് വെയർ ആയ SAP അംഗീകൃത കോഴ്സുകൾ വീട്ടിലിരുന്ന് പഠിക്കാൻ അവസരമൊരുങ്ങുന്നു.150 ഇൽ പരം മോഡ്യൂളുകളിൽ നിന്ന് വിദ്യാർത്ഥികൾക്ക് അനുയോജ്യമായവ തിരഞ്ഞെടുക്കാനും SAP LEARNING HUB ഇൽ പരിധിയില്ലാതെ ഒരു വർഷത്തെ ക്‌ളൗഡ്‌ ആക്സസും ജി ടെക് വെർച്വൽ യൂണിവേഴ്സിറ്റി(http://gtecvirtualuniversity.com/) എന്ന ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെയാണ് കോഴ്‌സുകൾ ലഭ്യമാക്കുന്നത്.
ഏഷ്യയിൽ ആദ്യമായി G-TEC ലൂടെയാണ് SAP ലേണിങ് ഹബ് പ്രോഗ്രാമുകൾ അവതരിപ്പിക്കപ്പെടുന്നത്. SAP ജർമ്മനിയുടെ ഔദ്യോഗികമായ ക്‌ളൗഡ്‌ പ്ലാറ്റ് ഫോമിലൂടെ ഒരു വർഷത്തെ പരിധിയില്ലാത്ത ആക്സസ് ആണ് ജി ടെക് SAPമുമായി ചേർന്ന് വാഗ്ദാനം ചെയ്യുന്നത്.SAP എൻഡ് യൂസർ പ്രോഗ്രാം,SAP കൺസൾട്ടൻസി പ്രോഗ്രാം എന്നിവയോടൊപ്പം SAP ജർമനിയുടെ ഒറിജിനൽ പ്രോഗ്രാമുകളായ SAP ABAP/HCM/HANA/CRM എന്നിങ്ങനെ വിവിധ ലെവലുകളിൽ ഉള്ള 150 ഇൽ പരം കോഴ്സുകൾ ഒരു വർഷത്തേക്ക് അൺ ലിമിറ്റഡായി പഠിക്കാൻ SAP ലേണിങ് ഹബ് വഴി അവസരം ഒരുങ്ങുന്നു
ലോക്ക് ടൗണിന്റെ ദുരിതം പേറുന്ന ഈ വേളയിൽ SAP പോർട്ടലിലൂടെ 19,980 രൂപയ്ക്ക് ലഭിക്കുന്ന കോഴ്സ് വെറും 9900 രൂപയ്ക്കാണ് ജി ടെക്ക്
വെർച്വൽ യൂണിവേഴ്സിറ്റി ഓൺലൈൻ പോർട്ടലിലൂടെ ജി ടെക്ക് ലഭ്യമാക്കുന്നത്.
വിദ്യാർത്ഥികൾക്ക് മാത്രമല്ല നിലവിൽ ജോലി ചെയ്യുന്ന പ്രൊഫെഷണലുകൾക്കും,വിദേശത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും MNC കമ്പനികളിൽ ജോലിക്ക് വേണ്ടി ശ്രമിക്കുന്നവർക്കും ഈ കോഴ്സുകൾ ഗുണം ചെയ്യുമെന്ന് ജി ടെക് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യുഷൻസ് സിഎംഡി മെഹ്‌റൂഫ് മണലോടി അറിയിച്ചു.

 
സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ബ്രെയിൻ പവർ പസിലുകൾ അടങ്ങിയ കൊഗ്നിറ്റീവ് ലേണിങ് പ്രോഗ്രാം,പ്ലസ് വൺ,പ്ലസ് ടു വിദ്യാർത്ഥികൾക്ക് എൻട്രൻസ് പ്രിപ്പറേഷൻ ആവശ്യമായ മൊബൈലിലും പിസിയിലും വർക്ക് ചെയ്യുന്ന എൻട്രൻസ് മാസ്റ്റർ,ജോലി ചെയ്യുന്നവർക്കും ജോലി അന്വേഷിക്കുന്നവർക്കും ആവശ്യമായ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ലൈവ് ക്ലാസുകൾ, E COUNCIL USAയുടെ സർട്ടിഫിക്കേഷനോട് കൂടിയ എത്തിക്കൽ ഹാക്കർ,ഐ ടി രംഗത്തെ ആധുനിക ട്രെൻഡായ ഡാറ്റ സയൻസ് കോഴ്‌സുകൾ,സോഫ്റ്റ് സ്കിൽ കോഴ്സുകൾ എന്നിങ്ങനെ വിവിധ മേഖലകളിലുള്ള നൂറോളം കോഴ്‌സുകൾ ജി ടെക്
വെർച്വൽ യൂണിവേഴ്സിറ്റി പ്ലാറ്റ് ഫോമിലൂടെ വീട്ടിലിരുന്ന് പഠിക്കാനുള്ള അവസരമൊരുക്കുകയാണ് ജി ടെക്.
ഇവ കൂടാതെ വിവിധ അന്താരാഷ്ട്ര യൂണിവേഴ്സിറ്റി കോഴ്സുകളും ഉടൻ തന്നെ ജി ടെക് വെർച്വൽ യൂണിവേഴ്സിറ്റി പ്ലാറ്റ് ഫോമിലൂടെ ലഭ്യമാക്കും.
ഈ വിഷമ ഘട്ടത്തിൽ ജി ടെക് വെർച്വൽ യൂണിവേഴ്സിറ്റി വിവിധ മേഖലകളിലുള്ള കോഴ്സുകൾക്ക് 40% ഡിസ്‌കൗണ്ട് നൽകുകയും ചെയ്യുന്നുണ്ട്
കൂടുതൽ വിവരങ്ങൾക്ക്  http://gtecvirtualuniversity.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top