Breaking News

നാട് കാണാനിറങ്ങിയ കാട്ടിലെ രാജാവ് സ്കൂളിൽ അകപ്പെട്ടു

ലോക്ഡൗണില്‍ നാടുകാണാനിറങ്ങിയത് കാട്ടിലെ രാജാവായ സിംഹം തന്നെയാണ്. പക്ഷേ, വന്ന പോലെ തിരിച്ചുപോകാന്‍ കഴിഞ്ഞില്ലെന്നു മാത്രം.

ഗിര്‍-സോംനാഥ് സംരക്ഷണ വനമേഖലക്ക് സമീപമാണ് ഉന ഗ്രാമം. കന്നുകാലികളെ തേടിയാണ് രാത്രിയില്‍ സിംഹം ഗ്രാമത്തിലേക്കിറങ്ങിയത്. എന്നാല്‍, അറിയാതെ ചെന്നുകയറിയത് ലോക്ഡൗണില്‍ പൂട്ടിക്കിടക്കുന്ന പ്രൈമറി സ്കൂളിനുള്ളിലാണ്.

ഗ്രില്ല് ചാടിക്കടന്ന് അകത്തുകയറിയ സിംഹത്തിന് പക്ഷേ പുറത്തേക്കിറങ്ങാന്‍ മാത്രം സാധിച്ചില്ല.

പുലര്‍ച്ചെ എഴുന്നേറ്റ നാട്ടുകാര്‍ സ്കൂളിനകത്ത് കുടുങ്ങിയ സിംഹത്തെയാണ് കണ്ടത്.

ആള്‍ക്കൂട്ടം സ്കൂളിന് പുറത്ത് കൂടിയതും സിഹം പരിഭ്രാന്തിയിലായി. സ്കൂളിന്‍റെ ദ്രവിച്ച ഗ്രില്ല് സിംഹം തകര്‍ത്ത് പുറത്തുചാടുമോയെന്ന ഭയം നാട്ടുകാര്‍ക്കും. ഒടുവില്‍ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

വനംവകുപ്പ് ജീവനക്കാര്‍ ഉടന്‍ സ്ഥലത്തെത്തി ദ്രവിക്കാറായ വാതിലുകളെല്ലാം പൈപ്പ് ഉപയോഗിച്ച്‌ അടച്ചു. പിന്നീട് മയക്കുവെടി വെച്ച്‌ സിംഹത്തെ പുറത്തെത്തിക്കുകയായിരുന്നു. മൃഗസംരക്ഷണ കേന്ദ്രത്തിലെത്തിച്ച്‌ പരിശോധന നടത്തിയ ശേഷം തിരികെ കാട്ടിലേക്ക് തന്നെ വിട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top