വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണത്തിലെ വര്‍ധനവിന് ശമനമില്ല. ഇതുവരെ ലോകവ്യാപകമായി 34,83,347 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 2,44,761 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന് നഷ്ടമായത്.
11,08,886 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്. വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം അമേരിക്ക- 1,160,774, സ്പെയിന്- 2,45,567, ഇറ്റലി- 2,09,328, ഫ്രാന്‍സ്- 1,68,396, ജര്‍മനി- 1,64,967, ബ്രിട്ടന്- 1,82,260, തുര്‍ക്കി- 1,24,375, ഇറാന്- 96,448, റഷ്യ- 1,24,054, ബ്രസീല്‍- 96,559.
മേല്പറഞ്ഞ രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനി പറയും വിധമാണ് അമേരിക്ക- 67,444, സ്പെയിന്- 25,100, ഇറ്റലി- 28,710, ഫ്രാന്‍സ്- 24,760, ജര്‍മനി- 6,812, ബ്രിട്ടന്- 28,131, തുര്‍ക്കി- 3,336, ഇറാന്- 6,156, റഷ്യ- 1,222, ബ്രസീല്‍- 6,750.
കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷത്തിലേക്ക്
By
May 3, 2020 8:33 am