Breaking News

ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി മരിച്ചു

ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് കാല്‍ വഴുതി വീണ് സൗദി അറേബ്യയില്‍ മലയാളി മരിച്ചു. എറണാകുളം ആലുവ സ്വദേശി അമ്പാട്ട് ഹൗസില്‍ ഹമീദിന്റെ മകന്‍ ഷിയാസ് ഹമീദ്(കുഞ്ഞുമോന്‍ 36) ആണ് മരിച്ചത്.

അല്‍ ഹസയിലെ ജാഫര്‍ ജിഷയില്‍ സ്വദേശിയുടെ വീട്ടില്‍ ഡിഷ് ഘടിപ്പിക്കുന്നതിനിടെ ഒരു മീറ്ററോളം റോഡിലേക്ക് തള്ളി നിന്ന ഷീറ്റില്‍ ചവിട്ടി കാല്‍ വഴുതി. കെട്ടിടത്തിലുണ്ടായിരുന്ന എയര്‍ കണ്ടീഷണറില്‍ തല ഇടിച്ച്‌ റോഡിലേക്ക് വീണായിരുന്നു മരണം. സംഭവസ്ഥലത്ത് തന്നെ ഷിയാസ് മരിച്ചു.

ജിഷ ഫുട്‌ബോള്‍ ക്ലബ്ബിലെയും നവോദയ ജാഫര്‍ ജിഷ യൂണിറ്റ് അംഗവുമായിരുന്നു. നാട്ടിലേക്ക് പോകാനായി ഈ മാസം 24 ന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിയതോടെ സൗദിയില്‍ തുടരുകയായിരുന്നു.

സഹോദരന്‍ ഷിജാസ് അല്‍ ഹസ ജാഫറില്‍ തന്നെയാണ്. ഭാര്യ: ഫെബിന. മകള്‍: ഫര്‍ഹ ഫാത്തിമ. മരണാനന്തര നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top