ദുബായ്: അന്തരിച്ച പ്രവാസി വ്യവസായി ജോയ് അറയ്ക്കലിന്റെ മൃതദേഹം ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലെത്തിക്കും. ഭാര്യയ്ക്കും മക്കള്‍ക്കും മൃതദേഹത്തെ അനുഗമിച്ചു യാത്ര ചെയ്യാന്‍ വിദേശ, ആഭ്യന്തര മന്ത്രാലയങ്ങളുടെ അനുമതി ലഭിച്ചു.
ജന്മനാടായ വയനാട്ടിലാകും സംസ്ക്കാരം. വിമാനസര്‍വീസുകള്‍ക്ക് രാജ്യാന്തര വിലക്ക് ഏര്‍പ്പെടുത്തിയ ശേഷം ആദ്യമായാണ് യുഎഇയില്‍ നിന്ന് കോഴിക്കോട്ടേക്ക് ചാര്‍ട്ടേഡ് വിമാനത്തിന് അനുമതി ലഭിക്കുന്നത്.