Latest News

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം മുപ്പതിനായിരത്തിലേക്ക് ; 937 മരണം

ഡല്‍ഹി: രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 29974 ആയി. 937 പേര്‍ മരിച്ചു. 7027 പേര്‍ രോഗമുക്തി നേടി. ഡല്‍ഹിയില്‍ 3108 പേര്‍ക്കും ഗുജറാത്തില്‍ 3774 പേര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചു.

ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 226 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 19 പേര്‍ മരിക്കുകയും 40 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു. മുംബൈയില്‍ രോഗികളുടെ എണ്ണം 5982 ആയി. ഇന്ന് മാത്രം 25 പേര്‍ മരിച്ചു. ആകെ മരണ സംഖ്യ 244 ആയി.

തമിഴ്‌നാട്ടില്‍ ഇന്ന് മാത്രം 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 2058 ആയി. ചെന്നൈയില്‍ മാത്രം 673 രോഗബാധിതര്‍ ആണുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top