ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പള്ളിമുറ്റത്ത് കൂട്ടം കൂടി ലൂഡോ ഗെയിം കളിച്ച് കൊണ്ടിരുന്ന അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഇടക്കൊച്ചിയില്‍ അഞ്ചരയോടെയാണ് സംഭവം.
ഇടക്കൊച്ചി സ്വദേശികളായ ചൂളക്കല്‍ ബിജു, നെടിയതറ ജെയിംസ്, കാന്തക്കൂട്ടിത്തറ നികര്‍ത്തില്‍ സാബു, രാധാകൃഷ്ണന്, പഴയകാട് നികര്‍ത്തില്‍ ആല്‍ബി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇടക്കൊച്ചി സെന്റ് ആന്റണീസ് പള്ളി വരാന്തയില്‍ ഇരുന്നാണ് ഇവര്‍ ലൂഡോ കളിച്ച് കൊണ്ടിരുന്നത്.