Breaking News

ഇളവുകളില്ല;സംസ്ഥാനത്തെ 88 ഹോട്ട്സ്പോട്ടുകൾ അറിയാം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് 19 ഹോ​ട്ട്സ്‌​പോ​ട്ടു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. സം​സ്ഥാ​ന​ത്തെ 88 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ​യാ​ണ് ഹോ​ട്ട്സ്‌​പോ​ട്ടു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച​ത്.ഹോട്സ്പോട്ടുകളില്‍ ഇളവുകള്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സാമൂഹിക അകലം പാലിച്ച്‌ പ്രഭാത, സായാഹ്ന നടത്തത്തിനും അനുമതി നല്‍കിയിട്ടുണ്ട്.

പോ​സി​റ്റീ​വ് കേ​സ്, പ്രൈ​മ​റി കോ​ണ്ടാ​ക്‌ട്, സെ​ക്ക​ന്‍റ​റി കോ​ണ്ടാ​ക്‌ട് എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഹോ​ട്ട്സ്‌​പോ​ട്ടു​ക​ള്‍ ആരോഗ്യവകുപ്പ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

രോ​ഗ​ത്തി​ന്‍റെ വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്ന​ത​നു​സ​രി​ച്ച്‌ ദി​വ​സേ​ന ഹോ​ട്ട്സ്‌​പോ​ട്ടു​ക​ള്‍ പു​ന​ര്‍​നി​ര്‍​ണ​യി​ക്കും. അ​തേ​സ​മ​യം ആ​ഴ്ച തോ​റു​മു​ള്ള ഡേ​റ്റാ വി​ശ​ക​ല​ന​ത്തി​ന് ശേ​ഷ​മാ​യി​രി​ക്കും ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​രു പ്ര​ദേ​ശ​ത്തെ ഒ​ഴി​വാ​ക്കു​ന്ന​ത്.

ജില്ല തിരിച്ചുള്ള ഹോട്ട് സ്‌പോട്ടുകള്‍

തിരുവനന്തപുരം (3)

തിരുവനന്തപുരം കോര്‍പറേഷന്‍, വര്‍ക്കല മുന്‍സിപ്പാലിറ്റി, മലയിന്‍കീഴ് പഞ്ചായത്ത്

കൊല്ലം (5)

കൊല്ലം കോര്‍പറേഷന്‍, പുനലൂര്‍ മുന്‍സിപ്പാലിറ്റി, തൃക്കരുവ, നിലമേല്‍, ഉമ്മന്നൂര്‍ പഞ്ചായത്തുകള്‍

ആലപ്പുഴ (3)

ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി, മുഹമ്മ

ചെറിയനാട് പഞ്ചായത്തുകള്‍

പത്തനംതിട്ട (7)

അടൂര്‍ മുന്‍സിപ്പാലിറ്റി, വടശേരിക്കര, ആറന്‍മുള, റാന്നി-പഴവങ്ങാടി, കോഴഞ്ചേരി, ഓമല്ലൂര്‍, വെളിയന്നൂര്‍ പഞ്ചായത്തുകള്‍

കോട്ടയം (1)

തിരുവാര്‍പ്പ് പഞ്ചായത്ത്

ഇടുക്കി (6)

തൊടുപുഴ മുന്‍സിപ്പാലിറ്റി, കഞ്ഞിക്കുഴി, മരിയാപുരം, അടിമാലി, ബൈസന്‍വാലി, സേനാപതി പഞ്ചായത്തുകള്‍

എറണാകുളം (2)

കൊച്ചി കോര്‍പറേഷന്‍, മുളവുകാട് പഞ്ചായത്ത്

തൃശൂര്‍ (3)

ചാലക്കുടി മുന്‍സിപ്പാലിറ്റി, വള്ളത്തോള്‍ നഗര്‍, മതിലകം പഞ്ചായത്തുകള്‍

പാലക്കാട് (4)

പാലക്കാട് മുന്‍സിപ്പാലിറ്റി, കാരക്കുറിശ്ശി, കോട്ടപ്പാടം, കാഞ്ഞിരപ്പുഴ പഞ്ചായത്തുകള്‍

മലപ്പുറം (13)

മലപ്പുറം, തിരൂരങ്ങാടി, മഞ്ചേരി മുന്‍സിപ്പാലിറ്റികള്‍, വണ്ടൂര്‍, തെന്നല, വളവന്നൂര്‍, എടരിക്കോട്, വേങ്ങര, ചുങ്കത്തറ, കീഴാറ്റൂര്‍, എടക്കര, കുന്നമംഗലം, പൂക്കോട്ടൂര്‍ പഞ്ചായത്തുകള്‍

കോഴിക്കോട് (6)

കോഴിക്കോട് കോര്‍പറേഷന്‍, വടകര മുന്‍സിപ്പാലിറ്റി, എടച്ചേരി, അഴിയൂര്‍, കുറ്റിയാടി, നാദാപുരം പഞ്ചായത്തുകള്‍

വയനാട് (2)

വെള്ളമുണ്ട, മൂപ്പയ്‌നാട് പഞ്ചായത്തുകള്‍

കണ്ണൂര്‍ (19)

കണ്ണൂര്‍ കോര്‍പറേഷന്‍, പാനൂര്‍, പയ്യന്നൂര്‍, തലശേരി, ഇരിട്ടി, കൂത്തുപറമ്ബ് മുന്‍സിപ്പാലിറ്റികള്‍, കോളയാട്, പാട്യം, കോട്ടയം, മാടായി, മൊകേരി, കടന്നപ്പള്ളി-പാണപ്പുഴ, ചൊക്ലി, മാട്ടൂല്‍, എരുവശ്ശി, പെരളശേരി, ചിറ്റാരിപ്പറമ്ബ, നടുവില്‍, മണിയൂര്‍ പഞ്ചായത്തുകള്‍

കാസര്‍ഗോഡ് (14)

കാഞ്ഞങ്ങാട്, കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റികള്‍, ചെമ്മനാട്, ചെങ്കള, മധൂര്‍ പഞ്ചായത്ത്, മൊഗ്രാല്‍-പുത്തൂര്‍, ഉദുമ, പൈവളികെ, ബദിയടുക്ക, കോടോം-

ബേളൂര്‍, കുമ്ബള, അജാനൂര്‍, മഞ്ചേശ്വരം, പള്ളിക്കര പഞ്ചായത്തുകള്‍.

ഗ്രീ​ന്‍ മേ​ഖ​ല​യി​ലു​ള്ള കോ​ട്ട​യ​ത്ത് ഒ​ന്നും ഇ​ടു​ക്കി​യി​ല്‍ ആ​റും ഹോ​ട്ട്സ്പോ​ട്ടു​ക​ളു​ണ്ട്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top