Breaking News

ലോക്ക്ഡൗണ്‍ മാര്‍ഗരേഖ പുറത്തിറക്കി; റെഡ് സോണില്‍ മെയ് 3 വരെ കര്‍ശന നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മാര്‍ഗരേഖ പുറത്തിറങ്ങി. രോഗവ്യാപനത്തിന്റെ തീവ്രതയനുസരിച്ച്‌ നാല് സോണുകള്‍ ഉണ്ടാകും. റെഡ് സോണില്‍ വരുന്ന കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മെയ് മൂന്ന് വരെ പൂര്‍ണ ലോക്ക്ഡൗണ്‍ തുടരും.

റെഡ്‌സോണ്‍, ഓറഞ്ച് എ, ഓറഞ്ച് ബി എന്നീ സോണുകളാക്കിയാണ് തിരിച്ചിരിക്കുന്നത്. റെഡ് സോണില്‍ മെയ് 3 വരെ പൂര്‍ണനിയന്ത്രണം തുടരും. ഓറഞ്ച് എയില്‍ വരുന്നത് പത്തനംതിട്ട, എറണാകുളം, കൊല്ലം എന്നീ മൂന്ന് ജില്ലകളാണ്. ഈ ജില്ലകളില്‍ ഏപ്രില്‍ 24 ന് ശേഷം ഭാഗികനിയന്ത്രണം തുടരും. ആലപ്പുഴ, പാലക്കാട്, തൃശൂര്‍, വയനാട് എന്നീ ജില്ലകളാണ് ഓറഞ്ച് ബിയില്‍ വരുന്നത്. അവിടെ ഏപ്രില്‍ 20 മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ് ഉണ്ടാകും.

ഗ്രീന്‍ സോണില്‍ കോട്ടയം, ഇടുക്കി എന്നീ ജില്ലകളാണ്. 20ന് ശേഷമാണ് നിയന്ത്രണം ഉണ്ടാകും. ഇളവുകള്‍ വരുന്ന സ്ഥലങ്ങളില്‍ ഒറ്റ അക്ക, ഇരട്ട അക്കവാഹനങ്ങള്‍ എന്ന നിലയിലാവും വാഹനങ്ങള്‍ നിരിത്തിലിറങ്ങുക. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒറ്റ അക്കവാഹനങ്ങളും ഇരട്ട അക്കവാഹനങ്ങള്‍ മറ്റ് ദിവസങ്ങളിലും ക്രമീകരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top