Breaking News

ഐക്യദീപത്തിന് പിന്തുണയുമായി വെടിയുതിർത്തു; മഹിളാമോർച്ച നേതാവിന് സസ്‌പെൻഷൻ

ഐക്യദീപത്തിന് പിന്തുണയേകാനായി ആകാശത്തേയ്ക്ക് വെടിയുതിർത്ത മഹിളാമോർച്ച നേതാവിന് സസ്‌പെൻഷൻ. ഉത്തർപ്രദേശിലെ ബൽറാംപൂർ യൂണിറ്റ് പ്രസിഡന്റ് മഞ്ജു തിവാരിയെയാണ് സസ്‌പെൻഡ് ചെയ്തത്. പാർട്ടി അച്ചടക്കം ലംഘിച്ചതിന്റെ പേരിലാണ് നടപടി.

കൊവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ഐക്യദീപത്തിന് പിന്തുണയുമായാണ് മഞ്ജു തിവാരി ആകാശത്തേയ്ക്ക് വെടിയുതിർത്തത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മഞ്ജു തിവാരിക്കെതിരെ വിമർശനം ഉയരുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സസ്‌പെൻഷൻ നടപടി. സംഭവത്തിൽ ബൽറാംപൂർ പൊലീസ് മഞ്ജുവിനെതിരെ കേസെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top