കോവിഡ് 19 പശ്ചാത്തലത്തില്‍ മാള്‍ഡോവയില്‍ കുടുങ്ങി 500 ഓളം മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍. ഇറ്റലിയോട് ചേര്‍ന്നുള്ള മാള്ഡോവയിലെ യു എസ് എം എഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ 500 ലേറെ വരുന്ന മലയാളി വിദ്യാര്‍ത്ഥികളാണ് ആശങ്കയില്‍ കഴിയുന്നത്. ആരോഗ്യ മന്ത്രി കെ.കെ ശൈലജ വിസിറ്റിങ് പ്രഫസറായ സര്‍വ്വകലാശാലയാണ് ഇതെന്നുള്ളത് എടുത്ത് പറയേണ്ട ഒരു കാര്യമാണ്. 35 ലക്ഷം മാത്രം ജനസംഖ്യയുള്ള മാള്‍ഡോവയില്‍ ഇതിനകം ഡോക്ടര്‍മാരുള്‍പ്പെടെ നിരവധി പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു കഴിഞ്ഞു.
രോഗബാധയുടെ പശ്ചാത്തലത്തില്‍ ഈ മാസം ആദ്യം യൂണിവേഴ്സിറ്റി അടച്ചെങ്കിലും,ആണ്‍കുട്ടികളും, പെണ്‍കുട്ടികളുമുള്‍പ്പെടെ 400 ഓളം മലയാളി വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലുകളിലും 100 ലെ റെപേര്ക്ക് അപ്പാര്‍ട്ട്മെന്റില്‍ നിന്ന് പുറത്തിറങ്ങാനും കഴിയുന്നില്ല. അമേരിക്ക ,ഇസ്രായേല്‍ എന്നി രാജ്യങ്ങള്‍ അവരുടെ വിദ്യാര്‍ത്ഥികളെ വിമാനം അയച്ച് നാട്ടിലേക്ക് മടക്കി കൊണ്ട് പോയിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ എംബസിയെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ യൂണിവേഴ്സിറ്റി അധികൃതരോട് സാഹചര്യം ആരാഞ്ഞിരുന്നു. കുട്ടികളെല്ലാം ഹോസ്റ്റലില്‍ സുരക്ഷിതരാണെന്നും ,ഭഷണം അടക്കമുള്ള കാര്യങ്ങള്‍ ലഭ്യമാണെന്നുമായിരുന്നു മറുപടി .ഇതോടെ എംബസിയുടെ ഇടപെടലും അവസാനിച്ചു. നിലവില്‍ യൂണിവേഴ്സിറ്റിയുടെ സഹായത്തോടെ ഒന്നോ,നരണ്ടോ ,പേര് പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തിയാണ് ഭക്ഷണ സാധനങ്ങള്‍ സമഹാരിക്കുന്നത്.
ഇറ്റലിയോട് ചേര്‍ന്നുള്ള രാജ്യമായതിനാല്‍ രോഗം പടര്‍ന്നു പിടിച്ചേക്കുമെന്ന ആശങ്കയിലാണ് ഇവര്‍. അതിനാല്‍ രാജ്യത്തേക്കു മടങ്ങാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നാണ് നിലവില്‍ വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ത്ഥന. യൂണിവേഴ്സിറ്റിയിലെ വിസിറ്റിങ്ങ് പ്രഫസറായ മന്ത്രി കെ കെ ശൈലജയുടെ ഉള്‍പ്പെടെ ഇടപെടല്‍ ഇതിനായി ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് നിലവില്‍ ഈ വിദ്യാര്‍ത്ഥികള്‍.