ന്യൂയോർക്ക്: അമേരിക്കയിൽ കോവിഡ് ബാധിച്ച മലയാളി മരിച്ചു. പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് ഡേവിഡ്(43) ആണ് മരിച്ചത്. ന്യൂയോർക്ക് സബ് വേ ജീവനക്കാരനായിരുന്നു.
അമേരിക്കയിൽ ഏപ്രിൽ 30 വരെ ജനങ്ങൾ വീടിനു പുറത്തിറങ്ങരുതെന്ന് നിർദ്ദേശം ഉണ്ട്.
അമേരിക്കയിൽ മരണസംഖ്യ ഒരു ലക്ഷം മുതൽ 2,40,000 വരെ ആകാൻ സാധ്യതയുണ്ടെന്ന് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.