Kerala

ഈഫ് യു തിങ്ക് യു ആർ ബാഡ്, ഐആം യുവർ ഡാഡ്:ട്രോൾ വിഡിയോയുമായി പോലീസ്

കൊച്ചി: കൊവിഡ് 19 പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് കേരളാ പൊലീസ്. നിയന്ത്രണങ്ങൾ ലംഘിക്കാനാണ് തീരുമാനമെങ്കിൽ കടുപ്പിക്കാൻ തന്നെയാണ് തീരുമാനമെന്ന് കേരളാ പൊലീസിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിൽ പറയുന്നു.

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നാടിനെ രക്ഷിക്കാനായാണ് ..

ലംഘിക്കാനാണ് ഭാവമെങ്കിൽ കടുപ്പിക്കാൻ തന്നെയാണ് തീരുമാനം. ലോക്ക് ഡൗൺ … നിയന്ത്രണങ്ങൾ നാടിനെ രക്ഷിക്കാനായാണ് ..നിങ്ങളുടെ ഓരോരുത്തരുടെയും രക്ഷയ്ക്ക് വേണ്ടിയാണ് … Stay @ Home

Posted by Kerala Police on Wednesday, March 25, 2020

സംസ്ഥാനത്തെ ലോക്ക് ഡൗണിന്റെ രണ്ടാമത്തെ ദിവസമായ ഇന്നലെയും നിരവധിയാളുകളാണ് നിയന്ത്രണങ്ങൾ ലംഘിച്ച് പൊതുയിടങ്ങളിൽ എത്തിയത്. ഇന്നലെ മാത്രം ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ 1751 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 3612 ആയി. ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് കോഴിക്കോട് സിറ്റിയിലാണ്. 338 കേസുകള്‍. ഇടുക്കിയില്‍ 214 കേസുകളും കോട്ടയത്ത് 208 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10 കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്ത കാസര്‍ഗോഡ് ആണ് പിന്നില്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top