തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19മായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയിൽ പൂര്‍ണ്ണ ലോക് ഡൗണിനാണ് തീരുമാനം. ആളുകൾ പുറത്തിറങ്ങരുത്. ഭക്ഷണ സാധനങ്ങൾ വീട്ടിലെത്തിക്കാൻ ശ്രമം.
എറണാകുളം,കണ്ണൂർ,പത്തനംതിട്ട ജില്ലകൾ ഭാഗികമായി അടച്ചിടും
എറണാകുളം കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ കൂടുതൽ നിയന്ത്രണം. അവശ്യ സര്‍വ്വീസുകൾ മുടക്കില്ല. കടകൾ പൂർണ്ണമായും അടക്കില്ല. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ഉന്നത തല യോഗമാണ് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്താൻ തീരുമാനിച്ചത്.
കൊവിഡ് ബാധിത ജില്ലകളിൽ പൂര്‍ണ്ണ ലോക് ഡൗൺ വേണമെന്നാണ് കേന്ദ്ര സര്‍ക്കാർ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. അതേ സമയം ജന ജീവിതം സ്തംഭിപ്പിക്കുന്ന നടപടികളോട് യോജിക്കാനാകില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന് ഉള്ളത്. ഇത്തരം കാര്യങ്ങളെല്ലാം ഇന്ന് ചേര്‍ന്ന ഉന്നത തല യോഗം വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/EgkAz6OxpO0AZNdLGS8MmB