കണ്ണൂർ: കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ.രാഗേഷിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. വെള്ളിയാഴ്ച രാവിലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ മുസ്ലിം ലീഗ് അംഗം കെ.പി.എ. സലീം അവിശ്വാസപ്രമേയത്തെ പിന്തുണച്ചു. യുഡിഎഫ് അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. കക്കാട് വാര്‍ഡ് കൗണ്‍സിലറായ കെ.പി.എ സലീം കൂറുമാറിയതാണ് രാഗേഷിന് തിരിച്ചടിയായത്. സലീം എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതോടെ അവിശ്വാസപ്രമേയം പാസായി.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം:
https://t.me/KeralaVisionOnline