Latest News

കോവിഡ്-19: ലോകത്ത് മരിച്ചവരുടെ എണ്ണം 10,000 കടന്നു

ന്യൂഡല്‍ഹി: കോവിഡ്-19 ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 10,000 കടന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. കോവിഡ് ബാധിച്ച് 10,041 മരണമാണ് ലോകമാകെ റിപ്പോര്‍ട്ട് ചെയ്തത്. ലോകത്താകെ 2,45,073 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 88,151പേര്‍ രോഗമുക്തി നേടി. 146,881 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 7,378പേരുടെ നില ഗുരുതരമാണെന്ന് കണക്കുകള്‍ പറയുന്നു. കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയില്‍ 3,248 പേരാണ് മരിച്ചത്. എന്നാല്‍ ചൈനയെ പിന്തള്ളി ഇറ്റലിയില്‍ മരണനിരക്ക് ഉയരുകയാണ്. ഇതിനോടകം 3,405 പേരാണ് ഇറ്റലിയില്‍ മരിച്ചത്. വ്യാഴാഴ്ച മാത്രം 427 പേരാണ് കൊറോണയെ തുടര്‍ന്നു ഇറ്റലിയില്‍ മരിച്ചത്. 

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം:

https://t.me/KeralaVisionOnline

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top