ന്യൂഡല്‍ഹി: ആത്മഹത്യാ ഭീഷണിയുമായി നിര്‍ഭയ കേസ് പ്രതി അക്ഷയ് കുമാര്‍ സിംഗിന്റെ ഭാര്യ പുനിത ദേവി.
വ്യാഴാഴ്ച കോടതിയിലെത്തിയ പുനിത വരാന്തയിലിരിക്കുന്നതിനിടെ കുഴഞ്ഞു വീണു. തുടര്‍ന്ന് ബോധം വന്നതോടെ അവര്‍ ചെരുപ്പെടുത്ത് സ്വയം മര്‍ദിച്ചു.’എനിക്കിനി ജീവിക്കേണ്ട, ഞാന്‍ മരിക്കാന്‍ പോവുകയാണെ’ന്ന് പറഞ്ഞാണ് സ്വയം വേദനിപ്പിച്ചത്.
തൂക്കിലേറ്റിയ പ്രതിയുടെ വിധവയായി ജീവിക്കാന്‍ ആഗ്രഹമില്ലെന്ന് കാണിച്ച് പുനിത കഴിഞ്ഞ ദിവസം വിവാഹമോചനം ആവശ്യപ്പെട്ട് ഔറംഗാബാദ് കുടുംബകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഭര്‍ത്താവിന്റെ നിരപരാധിത്വം ബോധ്യപ്പെട്ടിട്ടുണ്ട്. എങ്കിലും അക്ഷയ് സിങ്ങ് ഠാക്കൂറിന്റെ വിധവയായി ജീവിതകാലം മുഴുവന്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് പുനിത ഹര്‍ജിയില്‍ പറയുന്നത്. ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി. മാര്‍ച്ച് 20-ന് രാവിലെ 5.30-നാണ് തിഹാര്‍ ജയിലില്‍ പ്രതികളെ തൂക്കിലേറ്റുന്നത്.