തിരുവനന്തപുരം: തിരുവനന്തപുരത്ത് ആളുകള്‍ പുറത്തിറങ്ങരുതെന്ന തരത്തില്‍ പ്രസ്താവന നടത്തിയ ജില്ലാ കലക്ടറെ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ആളുകളില്‍ ഭീതിയുണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവന പാടില്ലെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന അവലോകനയോഗത്തില്‍ കലക്ടറോട് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങളില്ല. അത് കലക്ടര്‍ തെറ്റിദ്ധരിച്ച് പറഞ്ഞതാണ്.
വീട്ടില്‍നിന്ന് ആരും പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. അത് കൂടുതല്‍ ആശങ്കയുണ്ടാക്കുക മാത്രമേ ചെയ്യൂ. ഇത്തരം പരിഭ്രാന്തിയുണ്ടാക്കുന്ന പ്രസ്താവനകള്‍ പാടില്ല. സര്‍വകലാശാലാ പരീക്ഷകള്‍ തല്ക്കാലം മാറ്റിവയ്ക്കുന്നില്ല. തിരുവനന്തപുരത്ത് മാളുകളോ ബീച്ചുകളോ നിര്‍ബന്ധപൂര്‍വം അടപ്പിക്കില്ല. മാളുകള്‍ അടയ്ക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. ബീച്ചുകളില്‍ ആളുകളെ കൂട്ടത്തോടെ ഒഴിപ്പിക്കുന്ന സാഹചര്യം നിലവിലില്ല. ഇതൊക്കെ കൂടുതല്‍ ആളുകളെ പരിഭ്രാന്തിയിലാക്കുകയേ ഉള്ളൂ.
പക്ഷേ, ആളുകള്‍ കൂട്ടത്തോടെയുഉള്ള സന്ദര്‍ശനം ഒഴിവാക്കുന്നതുതന്നെയാണ് നല്ലതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.